99 ശതമാനം ഫയലുകളും ഇ-ഫയലുകളാണ്; രേഖകൾ നശിച്ചു എന്ന വാദം തെറ്റാണ്: എം.ബി. രാജേഷ്

തിരുവനന്തപുരം: തീപിടുത്തത്തിൽ പേപ്പർ ഫയലുകൾ നഷ്ടപ്പെട്ടുവെന്നും സുപ്രധാന രേഖകളാണ് ഉണ്ടായിരുന്നത് എന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്നുമുള്ള പ്രതിപക്ഷത്തിന്റേയും ബിജെപിയുടെയും അഭിപ്രായത്തെ സിപിഎം നേതാവും മുൻ എംപിയുമായ എം ബി രാജേഷ് തള്ളികളഞ്ഞു. സെക്രട്ടറിയേറ്റിലെ ഫയലുകൾ 99 ശതമാനവും ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞതാണ്. ഇ-ഫയലുകളായി അവയെല്ലാം തന്നെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ അവിശ്വാസം പരാജയപ്പെടുകയും സർക്കാരിനെതിരെ അഴിച്ചുവിട്ട് പ്രചരണങ്ങൾ അസ്ഥാനത്ത് ആവുകയും ചെയ്ത ക്ഷതം തീപിടുത്ത സംഭവത്തെ പ്രതിപക്ഷവും ബിജെപിയും ഉപയോഗിക്കുകയാണ്.

Share
അഭിപ്രായം എഴുതാം