അന്തരാഷ്ട്ര പ്രശസ്തി നേടിയ നീന്തൽ താരം സതീന്ദർ സിംഗ് ലോഹിയക്ക് ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2020 ലഭിക്കും.

ഭീന്ദ് ( മധ്യപ്രദേശ് ) : അന്തരാഷ്ട്ര പ്രശസ്തി നേടിയ നീന്തൽ താരം സതീന്ദർ സിംഗ് ലോഹിയക്ക് ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2020 ലഭിക്കും. സതീന്ദർ സിംഗ് ലോഹിയ ദിവ്യ വിഭാഗത്തിലുള്ള നീന്തൽക്കാരനാണ്.

മധ്യപ്രദേശിലെ ഭീന്ദ് ജില്ലയിലെ തന്റെ ഗ്രാമത്തിൽ നീന്തുന്നതിനിടയിൽ ഈ സ്ഥാനത്തെത്തും എന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് സതീന്ദ്ര പറയുന്നു. കാറ്റലീന ചാനൽ മറികടന്നു. ഇപ്പോൾ രാഷ്ട്രപതി കൈയിൽനിന്ന് ലഭിക്കുന്ന ഈ അവാർഡ് മാതാപിതാക്കൾക്ക് സമർപ്പിക്കുന്നെന്നും സതീന്ദ്ര കൂട്ടി ചേർത്തു. ദിവ്യാംഗന് സഹകരണവും ബഹുമാനവും ആവശ്യമാണ് സഹതാപമല്ല.

കഴിഞ്ഞവർഷം യുഎസിലെ 42 കിലോമീറ്റർ നീളമുള്ള കാറ്ററീന ചാനൽ 11:34 മണിക്കൂറിനുള്ളിൽ നീന്തുന്ന ആദ്യത്തെ ഏഷ്യൻ ദിവ്യാംഗതാരമാണ് സതീന്ദ്ര. ലോക വികലാംഗ ദിനത്തിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായഡുവിന്റെ കയ്യിൽ നിന്നും മികച്ച വികലാംഗ വിഭാഗത്തിലെ കളിക്കാരനുള്ള ദേശീയ അവാർഡ് ലഭിച്ചു. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സതീന്ദ്രയെ കാണുന്നത്. ‘ഞാൻ സതീന്ദ്ര സിംഗ് ലോഹിയെ കണ്ടു. അദ്ദേഹം ഒരു മികച്ച നീന്തൽക്കാരനാണ്. ഇതുവരെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ജീവിതയാത്ര പലതാണ്. ആളുകളെ പ്രചോദിപ്പിക്കാൻ കഴിയും. കഴിഞ്ഞ വർഷമാണ് ക്യാറ്റലീന ചാനൽ നീന്തി കടന്നത്. നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു. ഭീന്ദ ജില്ലയിലെ ഗതാ ഗ്രാമത്തിൽ നിന്നുവന്ന സതീന്ദ്രൻ ഗ്രാമത്തിലെ വെസാലി നദിയിലാണ് നീന്തൽ പഠിച്ചത്. രണ്ടു കാലുകൾക്കും വൈകല്യമുണ്ട്. ഗ്വാളിയറിൽ നിന്ന് നീന്തൽ വിദ്യകൾ പഠിച്ചു. ഇൻഡോറിൽ സർക്കാർ ജോലി ചെയ്യുന്നു.

നേരത്തെ ദേശീയ നീന്തൽ മത്സരത്തിൽ അവാർഡ് ലഭിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ വിക്രം അവാർഡിനും അർഹനായിട്ടുണ്ട്. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഒളിമ്പിക് നീന്തൽ എൻ എസ് ഡബ്ളിയു 2017 സ്റ്റേറ്റ് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ലോഹിയ ഇന്ത്യയ്ക്കു വേണ്ടി സ്വർണം നേടി. മെയ് 2017-ല്‍ 33 കിലോമീറ്റർ ഓപ്പൺ വാട്ടർ സീ നീന്തി കടന്നു. 2018 ജൂൺ 20ന് ഒരു പാരാ നീന്തൽ റിലേ വഴി ഇംഗ്ലീഷ് ചാനൽ നീന്തലിൽ റെക്കോർഡ് സൃഷ്ടിക്കുകയും 2019 ആഗസ്റ്റ് 18ന് ഇംഗ്ലീഷ് ചാനൽ കടന്ന് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ദേശീയ മത്സരങ്ങളിൽ മധ്യപ്രദേശിനെ വേണ്ടി സത്യേന്ദ്ര 12 വെള്ളിയും 8 വെങ്കലവും നേടിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം