മുഹമ്മദ് നബിയെ അപമാനിച്ചു എന്ന ആരോപണത്തിൽ ഡിജെ ഹള്ളിയിൽ നടന്ന പ്രക്ഷോഭം: അറസ്റ്റിലായ 380 പേരിൽ 40 പേർക്ക് തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധം .

ബെംഗളൂരു: വിവാദ സാമൂഹ്യമാധ്യമ പോസ്റ്റിന് പേരിൽ ബംഗ്ലൂരിൽ ഉണ്ടാക്കിയ കലാപത്തിൽ അറസ്റ്റിലായ നാൽപതോളം പേർ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. 2013 മല്ലേശ്വരം ബോംബ് സ്ഫോടനം, 2014ലെ ചർച്ച് സ്ട്രീറ്റ് സ്ഫോടനം എന്നിവരുമായി എന്നിവയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുമായി അടുത്ത ബന്ധമുള്ളവരാണ് ഇവർ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ശിവാജി നഗറിലെ ആർഎസ്എസ് പ്രവർത്തകർ രുദ്രേഷ് കൊല്ലപ്പെട്ട കേസിലെ പ്രതികളുമായി ബന്ധമുള്ള സമിയുദ്ദീന്‍(35) എന്ന ആൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പോലീസ് നേരത്തെ സംശയിച്ചിരുന്നു. അക്രമം നടന്ന ഡിജെ ഹള്ളി പ്രദേശത്തുനിന്നും പിടിച്ച 380 നടത്തിയ കലാപ കേസുകളുമായി ബന്ധപ്പെട്ട എൺപതിനായിരം ഫോൺ കോളുകൾ പൊലീസ് പരിശോധിച്ചു. അൽഹിന്ദ്, എസ്ഡിപിഐ എന്നീ സംഘടനകളുടെ പ്രവർത്തകരാണ് ഇവരിലേറെയും. ഈ അക്രമത്തിന് പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐ യെയും നിരോധിക്കുന്നതിനുള്ള പരിഗണനയിലാണ് സർക്കാർ.

Share
അഭിപ്രായം എഴുതാം