റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ സമ്മേളനം: ക്രമീകരണങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രി വിലയിരുത്തി

August 23, 2020 - 4:42 pm

തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങള്‍ പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദര്‍ശിച്ചാണ് ക്രമീകരണങ്ങള്‍ വിലയിരുത്തിയത്.  കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങള്‍, സഭയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള മുന്‍കരുതലുകള്‍, അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും വാച്ച് ആന്റ് വാര്‍ഡിനുമുള്ള ആന്റിജന്‍ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി.  ജീവനക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തി ക്രമീകരണങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7317/niyama-sabha-meeting-.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *