ലേലത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ മുടക്കിയത്‌ 2.36 കോടിരൂപ

തിരുവന്തപുരം: അന്താരാഷ്ട്രവിമാനത്താവളത്തിന്‍റെ നടത്തിപ്പ്‌ ഏറ്റെടുക്കുന്നതിനായുളള ലേലത്തില്‍ പങ്കെടുക്കാന്‍ കേരളം ചെലവാക്കിയത്‌ 2.36 കോടി രൂപ .പ്രോജക്ട്‌ തയ്യാറാക്കാന്‍ കെപിഎംജി കണ്‍സല്‍ട്ടന്‍സിക്ക്‌ നല്‍കിയ തുക ഒന്നര കോടി രൂപ. സിറിള്‍ അമര്‍ഛന്ദ്‌ മംഗല്‍ദാസ്‌ എന്ന നിയമ സ്ഥാപന ത്തിന്‌ പ്രൊഫഷണല്‍ ഫീസായി നല്‍കിയത്‌ 55,39,522 രൂപ. ലേലത്തിന്‌ മുന്നോടിയായിട്ടുളള പരസ്യങ്ങള്‍ക്ക്‌ ചെലവായത്‌ 5,77,752 രൂപ. എയര്‍പോര്‍ട്ട്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെ ലേലനടപടികള്‍ക്കുളള ചെലവ്‌ 7,78,000 രൂപ. ബാങ്ക് ഗാരന്‍റികള്‍ക്കുളള കമ്മീഷന്‍7,83,030 രൂപ. സ്റ്റാമ്പ്‌ പേപ്പര്‍ ഉള്‍പ്പടെ മറ്റുചെലവുകള്‍ക്കായി 2,34,135 രൂപ

Share
അഭിപ്രായം എഴുതാം