തെലങ്കാന ശ്രീശൈലം ഹൈട്രോഇലക്ട്രിക്ക്‌ പ്ലാന്‍റിലെ അപകടത്തില്‍ മരിച്ചവര്‍ക്ക്‌ 25ലക്ഷം രുപസഹായധനം പ്രഖ്യാപിച്ചു

തെലങ്കാന: ശ്രീശൈലം ഹൈട്രോഇലക്ട്രിക്ക്‌ പ്ലാന്‍റിലെ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ സഹായധനം പ്രഖ്യാപിച്ചു. കുടുംബത്തില്‍ ഒരാള്‍ക്ക്‌ ജോലിയും നല്‍കും. അപകടത്തില്‍ മരിച്ച ഡെപ്യൂട്ടി എഞ്ചിനീയരുടെ കുടുംബത്തിന്‌ 50 ലക്ഷം രൂപയും നല്‍കുമെന്ന്‌ തെലങ്കാനാ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു അറിയിച്ചു.

ശ്രീശൈലത്തിലെ പ്ലാന്‍റില്‍ കഴിഞ്ഞ 2020 ഓഗസ്‌റ്റ്‌ 20-നായിരുന്നു നാടിനെ നടുക്കിയ അപടം സംഭവിച്ചത്‌. പവര്‍ ഹൗസിന്‍റെ ഇലക്ട്രിക്ക്‌ പാനലുകളിലുണ്ടായ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ മുലം തീപിടുത്തമുണ്ടാവുകയായിരുന്നു. അപകടത്തില്‍ 9 പേര്‍ മരിച്ചു. 21 പേരെ രക്ഷപെടുത്തി. പ്ലാന്‍റിനുളളിലെ തുരങ്കത്തില്‍ കനത്ത പുക നിറഞ്ഞതിനാല്‍ 9 പേര്‍ ഉളളില്‍ കുടുങ്ങുകയായിരുന്നു. പാനലുകളില്‍ ഉണ്ടായ തീ പവര്‍ഹൗസിന്‍റെ ഇതര ഭാഗങ്ങളിലേക്ക്‌ വ്യാപിച്ചതായി തെലങ്കാന വൈദ്യുതി വകുപ്പു മന്ത്രി ജി.ജഗദേശ്വര്‍ റെഡ്ഡി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചനം രേഖപ്പെടുത്തി.

Share
അഭിപ്രായം എഴുതാം