കോഴിക്കോട് സപ്‌ളൈ കോ ഓണം ഫെയറിന് തുടക്കമായി

പ്രവര്‍ത്തനം കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ച്  

കോഴിക്കോട് : സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ  ഓണം ഫെയര്‍ ജില്ലാതല ഉദ്ഘാടനം എം.കെ. രാഘവന്‍ എംപി നിര്‍വഹിച്ചു. കോഴിക്കോട് ഗവ. മോഡല്‍ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെഡബ്ല്യുഎ ബോര്‍ഡ് അംഗം ടി.വി. ബാലന്‍ അധ്യക്ഷത വഹിച്ചു. 

മേളയില്‍ അവശ്യ സാധനങ്ങള്‍ക്ക് പുറമെ ഗൃഹോപകരണങ്ങള്‍, ഹോര്‍ട്ടി  കോര്‍പ്പിന്റെ പച്ചക്കറി സ്റ്റാള്‍, മില്‍മ സ്റ്റാള്‍, തുടങ്ങി സര്‍ക്കാര്‍ -അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ടോക്കണ്‍ അടിസ്ഥാനത്തിലാണ് വില്‍പ്പന. സപ്ലൈകോ സ്റ്റാളില്‍ സപ്ലൈകോ കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലഭ്യമാണ്. സബ്‌സിഡി നിരക്കിലും സബ്‌സിഡി ഇതര നിരക്കിലും സാധനങ്ങള്‍ വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 30 ന് മേള അവസാനിക്കും. സിവില്‍ സപ്ലൈസ് റീജണല്‍ മാനേജര്‍ എന്‍. രഘുനാഥ് സ്വാഗതവും കോഴിക്കോട് ഡിപ്പോ മാനേജര്‍ പി.കെ. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു. മേളയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ഭക്ഷ്യ- പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 

കോവിഡ് രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഫറോക്ക്, വില്യാപ്പള്ളി, ഏറാമല, മെഡിക്കല്‍ കോളജ്, മീഞ്ചന്ത എന്നീ പ്രദേശങ്ങള്‍ ക്ലസ്റ്റര്‍ പട്ടികയില്‍ നിന്ന് ഒഴിവായി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7300/-onam-fare-started-.html

Share
അഭിപ്രായം എഴുതാം