രോഹിത് ശർമയ്ക്ക് ഖേൽ രത്ന , മലയാളി ഒളിമ്പ്യൻ ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

ന്യുഡല്‍ഹി: ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്രിക്കറ്റ്​ താരം രോഹിത്​ ശര്‍മയക്കും പാരാ അത്​ലറ്റ്​ മാരിയപ്പന്‍ തങ്കവേലുവിനും ടേബ്​ള്‍ ടെന്നീസ്​ ചാമ്പ്യൻ മനിക ബദ്രയ്ക്കും ഗുസ്​തി താരം വിനേഷ്​ ഫോഗാട്ടിനും ഹോക്കി താരം റാണി രാംപാലിനുമാണ് ഇത്തവണത്തെ രാജീവ്​ ഗാന്ധി ഖേല്‍ രത്​ന പുരസ്​കാരം ലഭിച്ചത്.

മലയാളി ഒളിമ്ബ്യന്‍ ജിന്‍സി ഫിലിപ്പ് ധ്യാന്‍ ചന്ദ്​ പുരസ്​കാരത്തിന് അർഹയായി.

അഞ്ചുപേരാണ്​ ധ്യാന്‍ചന്ദ്​ പുരസ്​കാരത്തിന്​ അര്‍ഹരായത്​. 27 പേർ അര്‍ജുന അവാര്‍ഡിന്​ അര്‍ഹരായി. ക്രിക്കറ്റ്​ താരം ഇശാന്ത്​ ശര്‍മയും വനിത ക്രിക്കറ്റ്​ താരം ദീപ്​തി ശര്‍മയും ഫുട്​ബാള്‍ താരം സന്ദേശ്​ ജിങ്കനും അര്‍ജുന അവാര്‍ഡ്​ ലഭിച്ചവരിൽ ഉൾപ്പെടുന്നു.

Share
അഭിപ്രായം എഴുതാം