ഏതൻസ്: ബാറിലെ അടിപിടിയെ തുടർന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ഹാരി മഗ്വയര്‍ ഗ്രീസില്‍ അറസ്റ്റിലായി. ഉല്ലാസകേന്ദ്രമായ മൈകോണോസ് ദ്വീപിലെ ബാറില്‍ അടിപിടി ഉണ്ടാക്കിയതിനാണ് അറസ്റ്റ്.
ബാറിലെത്തിയ മറ്റൊരു ഇംഗ്ലീഷ് സംഘവുമായാണ് മഗ്വയറും രണ്ട് കൂട്ടുകാരും കൈയേറ്റമുണ്ടായത്. ഇത് തടയാന്‍ എത്തിയ പൊലീസിനെയും ഇവര്‍ മര്‍ദിച്ചു. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് മഗ്വയറും കൂട്ടുകാരും.