അഭിപ്രായം പറയുന്ന നടിമാര്‍ക്ക് വട്ട് പാര്‍വതി തിരുവോത്ത്

കൊച്ചി: സിനിമയില്‍ അഭിപ്രായം പറയുന്ന നടിമാര്‍ക്ക് വട്ടുണ്ടെന്ന് വരുത്തിതീര്‍ക്കുകയാണ് പതിവെന്ന് പാര്‍വതി തിരുവോത്ത്. നടന്‍മാര്‍ പറയുമ്പോള്‍ ഹീറോയിസമായി മാറുന്നുവെന്നും പാര്‍വതി പറയുന്നു. ഇതിന്റെപേരില്‍ തനിക്ക് ഭീഷണി സന്ദേശങ്ങള്‍ പതിവാണെന്നും പാര്‍വതി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പാര്‍വതിയും മീരാ ജാസ്മിനും മേക്കേഴ്‌സ് ആര്‍ട്ടിസ്റ്റ് ആണെന്നും അവര്‍ തമ്മിലുള്ള സമാനതകള്‍ ചൂണ്ടിക്കാട്ടിയും രണ്ടുപേര്‍ക്കും അല്‍പ്പം വട്ടുണ്ട് തുടങ്ങിയ ചോദ്യത്തിനാണ് പാര്‍വതി ഇങ്ങനെ പറഞ്ഞത്.

ഒരു നടിയെ മാത്രമേ എക്‌സെന്‍ട്രിക് എന്നും വട്ടുണ്ടെന്നും വിളിച്ചു കേട്ടിട്ടുളളൂ. സെക്‌സിസത്തിന്റെ ഭാഗം തന്നെയാണിത്. ഒരു സൂപ്പര്‍ സ്റ്റാര്‍ മെയില്‍ ആക്ടറുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. സിനിമാ സെറ്റില്‍ അയാള്‍ കാണിച്ച കോപ്രാട്ടിത്തരത്തിന്റെ ഒരംശം പോലും വരില്ല ഇതൊന്നും. ഒരു പെണ്‍കുട്ടി അവളുടെ അഭിപ്രായം പറയുമ്പോള്‍ അത് എക്‌സെന്‍ട്രിക്കായി, വട്ടായി. ആണ്‍ ഇത് പറയുമ്പോള്‍ ഹീറോയിസമായി. ഇത് ബേസിക്കായ സെക്‌സിസമാണ് എന്നും പാര്‍വതി പറഞ്ഞു

Share
അഭിപ്രായം എഴുതാം