കുറഞ്ഞ വിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കാന്‍ ഫലപ്രദമായ വില നിരീക്ഷണ സംവിധാനം സഹായിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ശ്രീ സദാനന്ദഗൗഡ

തിരുവനന്തപുരം: രാസവളങ്ങളുടെ ഉല്‍പ്പാദന ചെലവ്, ഇറക്കുമതി എന്നിവയില്‍ കൃത്യമായ നിരീക്ഷണവും ഇടപെടലും നടത്തുന്നതിനായി രാസവളം വകുപ്പ് പ്രത്യേക നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര രാസവസ്തു- രാസവളം മന്ത്രി ശ്രീ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു. നൂട്രിയന്റ് ബേസ്ഡ് സബ്സിഡി (എന്‍ബിഎസ്) സ്‌കീമിനു കീഴിലാണ് രാസവളങ്ങളുടെ കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടല്‍ നടത്തുന്നത്. ഈ നിരീക്ഷണസംവിധാനം കുറഞ്ഞവിലയില്‍ കര്‍ഷകര്‍ക്കു രാസവളം ലഭ്യമാക്കുന്നതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ മെട്രിക് ടണ്ണിന് 26396 രൂപയായിരുന്ന ഡൈ അമോണിയം ഫോസ്‌ഫേറ്റിന്  ഈ വര്‍ഷം 24626 രൂപയായി കുറഞ്ഞു. ഗവണ്‍മെന്റ് ഇടപെടല്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ റീഗ്യാസിഫൈഡ് ലിക്വിഫൈഡ് പ്രകൃതിവാതകത്തിന്റെ (ആര്‍.എല്‍.എന്‍.ജി) വില കുറയ്ക്കാനും സഹായിച്ചു. പി&കെ വളങ്ങളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന ഫീഡ്‌സ്റ്റോക്ക് ആണ് ആര്‍.എല്‍.എന്‍.ജി.

18 എന്‍പികെ (നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം) രാസവളങ്ങളില്‍ 15 എണ്ണത്തിന്റെയും വിലയില്‍ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മെട്രിക് ടണ്ണിന് 13213 രൂപ ഉണ്ടായിരുന്ന അമോണിയം സള്‍ഫേറ്റിന് ഈ വര്‍ഷം 13149 രൂപ  ആയി കുറഞ്ഞതായും മന്ത്രി അറിയിച്ചു.

Share
അഭിപ്രായം എഴുതാം