അയോധ്യയിലെ പള്ളിക്ക് ബാബറിന്റെ പേരിടില്ലെന്ന് ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്

ന്യൂഡല്‍ഹി: അയോധ്യയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഏക്കര്‍ ഭൂമിയില്‍ നിര്‍മിക്കുന്ന പള്ളിക്ക് ബാബറിന്റെയോ മറ്റ് ഏതെങ്കിലും മുഗള്‍ ചക്രവര്‍ത്തിയുടേയോ പേര് നല്‍കില്ലെന്ന് പള്ളി നിര്‍മാണം ഏറ്റെടുത്ത സുന്നി വഖഫ് ബോര്‍ഡിന്റെ കീഴിലുള്ള ഇന്തോ-ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്.
പള്ളി നിര്‍മാണത്തിനുള്ള ഭൂമി കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ ട്രസ്റ്റിന് കൈമാറിയത്.

പള്ളിയ്ക്ക് പേര് ഇതുവരെ കണ്ടെത്തിയിട്ടില്ല. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം അടക്കമുള്ള കാര്യങ്ങള്‍ പുരോഗമിക്കുന്നതേയുള്ളുവെന്നും ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

നേരത്തെ പള്ളിയ്ക്ക് ബാബറിന്റെ പേര് നല്‍കാന്‍ അനുവദിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എപിജെ അബ്ദുല്‍ കലാം, അഷ്ഫാഖുല്ല ഖാന്‍ തുടങ്ങിയ രാജ്യ സ്‌നേഹികളുടെ പേര് പള്ളിക്ക് നല്‍കണമെന്നും ആക്രമണകാരികളുടെയും വിദേശികളുടെയും പേര് നല്‍കരുതെന്നുമാണ് വിഎച്ച്പി ആവശ്യപ്പെട്ടത്.

Share
അഭിപ്രായം എഴുതാം