ജഴ്‌സി ചോദിച്ചിട്ടും മെസ്സി തന്നില്ലെന്ന് ബയേണ്‍ യുവതാരം, അതു നന്നായെന്ന് ബയേണ്‍ ആരാധകര്‍

ലിസ്ബണ്‍: മല്‍സരത്തിനൊടുവില്‍ മെസ്സിയുമായി ജെഴ്‌സി കൈമാറാന്‍ താന്‍ ആഗ്രഹിച്ചിരുന്നൂവെന്നും എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ലെന്നും ബയേണ്‍ മ്യൂണിക്കിന്റെ താരം അല്‍ഫോണ്‍സോ ഡേവിസ് . താന്‍ ചോദിച്ചു എങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. അദ്ദേഹം കടുത്ത മാനസിക സമ്മര്‍ദ്ധത്തിലായിരുന്നു എന്നു തോന്നി. തനിക്കു നിരാശയില്ല അടുത്ത തവണയാകാമെന്നും അല്‍ഫോണ്‍സോ ഡേവിസ് പറയുന്നു.

എന്നാല്‍ മെസ്സി ചെയ്തത് നന്നായി എന്നാണ് ബയേണിന്റെ ആരാധകര്‍ പറയുന്നത. കാരണം ചാമ്പ്യന്‍സ് ലീഗിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് യുവേഫ പുറത്തിറക്കിയ കോവിഡ് മാര്‍ഗനിര്‍ദേശ ഗെയ്ഡില്‍ ജെഴ്‌സി കൈമാറരുത് എന്ന കര്‍ശന നിര്‍ദേശമുണ്ട്. മറ്റൊരു കളിയില്‍ എതിര്‍ ടീമിലെ താരവുമായി ജെഴ്‌സി കൈമാറിയത് പി എസ് ജി താരം നെയ്മറിനെ വെട്ടിലാക്കിയിരിക്കുകയാണ്. മെസ്സിയുമായി ജെഴ്‌സി കൈമാറിയിരുന്നു എങ്കില്‍ അല്‍ഫോണ്‍സോ ഡേവിസിന്റെ ഫൈനല്‍ കളിയും തുലാസിലാകുമായിരുന്നു. എന്തായാലും ബയേണിന്റെ യുവതാരത്തെ ഫുട്ബാളിന്റെ മിശിഹ കാത്തു.

Share
അഭിപ്രായം എഴുതാം