യുവതിയെ ഉപയോഗിച്ചവ്യാപാരിയെ ഹണിട്രാപ്പി്ല്‍ പെടുത്തി പണം തട്ടാന്‍ ശ്രമം നടത്തിയ കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി

കാസര്‍ഗോഡ്: വ്യാപാരിയെഹണിട്രാപ്പില്‍ പെടുത്തി 4 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കാസര്‍കോട് ഉപ്പളയിലെ വ്യാപാരി മുഹമ്മദ് ഷക്കീര്‍ എന്ന വ്യാപാരിയാണ് ട്രാപ്പില്‍ പെട്ടത്. ഹണിറാണിയായ യുവതിയടക്കം രണ്ടുപേര്‍ക്കെതിരെ കാസര്‍കോഡ് ടൗണ്‍ പൊലീസ് കേസെടുത്തു. ചൗക്കിലെ സാജിതക്കും, സാജിതയുടെ കണ്ടാല്‍ അറിയാവുന്ന കൂട്ടാളിയായ യുവാവിനെതിരെയുമാണ് കേസെടുത്തത്.

2020 ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മാസങ്ങള്‍ക്കുമുമ്പ് ഷക്കീറിന്റെ മൊബൈല്‍ കടയിലെത്തി സാജിത ഒരു ഫോണ്‍ വാങ്ങിയിരുന്നു. പണം പിന്നീട് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ പറഞ്ഞ സമയത്ത് പണം നല്‍കാത്തതിനാല്‍ ഷക്കീര്‍ സാജിതയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ചൗക്കിലെ വീട്ടിലെത്തിയാല്‍ പണം തരാമെന്ന് പറഞ്ഞുവെന്നും വീട്ടിലെത്തിയപ്പോള്‍ സാജിതയോടൊപ്പം നിര്‍ത്തി യുവാവ് ഫോട്ടോ പകര്‍ത്തുകയുംനാല് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ സോഷ്യല്‍ മീഡിയായിലൂടെ ഫോട്ടോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും വ്യാപാരിയുടെ പരാതിയില്‍പറയുന്നു.

മുഹമ്മദ് ഷക്കീര്‍ കാസര്‍കോഡ് ഡിവൈഎസ്പി ബാലകൃഷ്ണന്‍ നായര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സാജിത ഇതിനുമുമ്പും നിരവധി പേരെ ഹണിട്രാപ്പില്‍ പെടുത്തിയിരുന്നു. ഇവര്‍ക്കെതിരെയും കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതോടെ യുവതിയെ ഉപയോഗിച്ച പണം തട്ടിയ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

Share
അഭിപ്രായം എഴുതാം