പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ അമ്മയുടെ സഹായത്തോടെ ബലാൽസംഗം ചെയ്തു. പ്രതി പിടിയിൽ .

കണ്ണൂർ: പരിയാരത്തെ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ പരിയാരം സ്വദേശി ബോസ് പിടിയിലായി. 13, 16 വയസ്സ് പ്രായമായ സഹോദരിമാരെയാണ് ബലാത്സംഗം ചെയ്തത്.

പീഡനത്തിന് കൂട്ടുനിൽക്കുകയും പീഡന വിവരം മറച്ചു വെക്കുകയും ചെയ്ത അമ്മയെയും പോക്സൊ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി ബന്ധമുള്ള ആളാണ് പിടിയിലായ ബോസ് എന്ന് പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം