തിരുവനന്തപുരം: വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ എയര്‍പോര്‍ട്ട് അതോരിറ്റി എംപ്ലോയിസ്യൂണിയന്‍ ഹൈക്കോടതിയില്‍ സ്റ്റേ ഹര്‍ജി നല്‍കും. സ്വകാര്യ വല്‍ക്കരണത്തിനെതിരായി സര്‍ക്കാരിന്റെയും എംപ്ലോയിസ് യൂണിയനുകളുടേയും ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കാന്‍സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
മാംഗളൂരു ഉള്‍പ്പടെ മൂന്ന് വിമാനത്താവളങ്ങളുടെനടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയിരുന്നെങ്കിലും എയര്‍പോര്‍ട്ട്അതോറിറ്റിക്ക് നല്‍കേണ്ട തുക ഇതുവരെയും നല്‍കിയിട്ടില്ല. കോവിഡിന്റെ പേരില്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം പരിഗണിച്ച്കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം സമയം നീട്ടി നല്‍കിയിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകള്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി സമരത്തിലാണ്. കോവിഡ് പ്രമാണിച്ച് ഇപ്പോള്‍ പ്രത്യക്ഷ സമരം ഒഴിവാക്കിയിരിക്കുകയാണ്.