കൊച്ചി: സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ചുമത്തുന്ന രീതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ ഒഴിവാക്കി. എസ്എംഎസ് ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്. സേവിംഗ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിലനിര്ത്താത്തവര്ക്ക് 5 രൂപ മുതല്‍ 15 രൂപ വരെ പ്രതിമാസംപിഴയും നികുതിയും എസ്ബിഐഏര്പ്പെടുത്തിയിരുന്നു.
പിഴയീടാക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ്പുതിയനിര്ദ്ദേശങ്ങള് വന്നത്. 44 കോടിയോളം വരുന്ന അക്കൗണ്ട്ഉടമകള്ക്ക് അതിന്റെ പ്രയോജനം ലഭിക്കും. ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തുന്നവര്‍ക്ക് എ.ടിഎംനിന്ന് പണം പിന്‍വലിക്കാനുളള പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. ഒരുലക്ഷം രൂപയില്‍ കൂടുതല്‍ ബാലന്സുളളവര്ക്കാണ്ഇതിന്റെ പ്രയോജനം ലഭിക്കുക.