പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ അയല്‍വീട്ടില്‍ വന്‍ കവര്‍ച്ച



പാക്കിസ്ഥാന്‍: അയല്‍വാസിയായ വൈസി മജീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ലാഹോറിലെ സമാന്‍ പാര്‍ക്കിലാണ് ഇവരുടെ വസതി.
പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വീടിന് സമീപത്താണ് ഒവൈസി മജീദിന്റെ വീട് സ്ഥിതി ചെയ്യുന്നത്. ഇവര്‍ കുടുംബ സമേതം വിദേശയാത്രയിലാണ്.
പാക് മാധ്യമങ്ങളാണ് വിവരം പുറത്തുവിട്ടത്. വീട്ടിലാരുമില്ലാതിരുന്ന തക്കം നോക്കിയാണ് മോഷ്ടാക്കളെത്തിയത്. 1. 3 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു.

പണത്തിന് പുറമെ ലാപ്പ് ടോപ്പ്, സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ചുകള്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. ശുചി മുറിയുടെ ജനലുകള്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്. സംഭവം സംബന്ധിച്ച് ലാഹോര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Share
അഭിപ്രായം എഴുതാം