ഇടുക്കി: വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീജയ്ക്ക് നേരെ ആക്രമണം നടത്തിയ കേസിലാണ് ഭര്‍ത്താവ് അനിലിനെ കോടതി റിമാന്‍ഡ് ചെയ്തത്.
ഇവരുടെ വീട്ടില്‍ വച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പഞ്ചായത്ത് കമ്മറ്റി കഴിഞ്ഞ് വീട്ടിലെത്തുവാന്‍ വൈകിയെന്നാരോപിച്ച് വഴക്കടിച്ച ശേഷം യുവതിയുടെ മുഖത്ത് അനില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. മുഖത്തും കയ്യിലും സാരമായി പൊള്ളലേറ്റ ശ്രീജ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.
ആക്രമണത്തിന് ശേഷം ശ്രീജ തന്നെയാണ് വിവരം മറ്റ് പഞ്ചായത്തംഗങ്ങളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഇവര്‍ യുവതിയെ ആദ്യം മുരിക്കാശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലും എത്തിക്കുകയായിരുന്നു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു. സംഭവമറിഞ്ഞെത്തിയ അനിലിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുക യായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. ശ്രീജ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.