എറണാകുളം പി. വി എസ് ആശുപത്രിയിൽ അണുനശീകരണം നടത്തി

എറണാകുളം : ജില്ലയിലെ കോവിഡ് 19 അപെക്സ് ചികിത്സ കേന്ദ്രമായ കലൂർ പി. വി. എസ് ആശുപത്രിയുടെ പഴയ ബ്ലോക്കും പരിസരവും അണുനശീകരണം നടത്തി വൃത്തിയാക്കി. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ അക്കാദമി ഓഫ് കസ്റ്റംസ്, ഇൻഡയറക്റ്റ് ടാക്‌സ് ആൻഡ് നാർക്കോട്ടിക്സ് കൊച്ചി സോണൽ ക്യാമ്പസ്സിന്റെ സഹായത്തോടെയാണ് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തിയത്.  ഒരു വർഷത്തോളമായി പ്രവർത്തന രഹിതമായി കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അക്കാഡമിയുടെ സ്വച്ഛത ആക്ഷൻ പ്ലാൻ 2020 ന്റെ ഭാഗമായാണ് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായത്. അക്കാദമി അഡിഷണൽ ഡയറക്ടർ ജനറൽ മനീഷ് ചന്ദ്ര ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ ആശുപത്രി സന്ദർശിച്ചു പ്രവർത്തനങ്ങൾ വിലയിരുത്തുകയും  കോവിഡ് സെന്റർ ചുമതലക്കാരായ ഡോ.  ഹനീഷ്, ഡോ. അൻവർ എന്നിവരെ നേരിൽ കണ്ടു കൂടുതൽ സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം