ഷാരൂഖ് ഖാനും സൽമാൻ ഖാനുമെതിരെ സുശാന്തിന്റെ ജിം പാർട്ണർ

മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അത്യുന്നതർക്കെതിരെ ആരോപണവുമായി താരത്തിന്റെ ജിം പാർട്ണറായ സുനിൽ ശുക്ല രംഗത്ത്.

ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ ,കരൺ ജോഹർ എന്നിവർ സുശാന്തിനെ മാനസികമായി തകർത്തു എന്നാണ് സുനിൽ ശുക്ല ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്.

ഐ.ഐ.എഫ് .എ യുടെ അവാർഡ് ദാനച്ചടങ്ങിൽ വച്ച് ഷാരൂഖ് ഖാൻ അപമാനിച്ചു എന്ന് സുശാന്ത് തന്നോട് പറഞ്ഞിരുന്നു. സ്റ്റേജിൽ കയറുന്നതിന് മുൻപ് വളരെ താൽപര്യത്തോടെ കുശലാന്വേഷണം നടത്തിയ ഷാരൂഖ് സ്റ്റേജിൽ പ്രവേശിച്ചപ്പോൾ മോശമായി പെരുമാറി എന്ന് വേദനയോടെയാണ് അദ്ദേഹം തന്നോട് പറഞ്ഞത്.

സുശാന്തിനെ ഇന്റസ്ട്രിയിൽ നിന്നും മാറ്റി നിർത്താൻ സൽമാൻ ഖാനും കരൺ ജോഹറും ഗൂഢാലോചന നടത്തിയിരുന്നൂവെന്നും ജിം പാർട്ണർ പറയുന്നു.

Share
അഭിപ്രായം എഴുതാം