പാലക്കാട് എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ അഞ്ച് വരെ

പാലക്കാട്: ഓണാഘോഷത്തിന്റെ ഭാഗമായി സ്പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് സെപ്റ്റംബര്‍ അഞ്ചുവരെ നടക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. അബ്കാരി മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് തീവ്രയത്ന പരിപാടി നടപ്പാക്കും. എക്സൈസ് വകുപ്പിന്റെ ജില്ലാതല കണ്‍ട്രോള്‍റൂം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മദ്യം, സ്പിരിറ്റ്, കഞ്ചാവ് എന്നിവ കടത്തുന്നത് തടയാന്‍ നാഷണല്‍ ഹൈവേയില്‍ വാഹനപരിശോധന കര്‍ശനമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹൈവേ പെട്രോള്‍ യൂണിറ്റ്, ചിറ്റൂര്‍ താലൂക്കിലെ അതിര്‍ത്തി പ്രദേശങ്ങളിലെ ഊടുവഴികള്‍ കേന്ദ്രീകരിച്ചുള്ള ബോര്‍ഡര്‍ പെട്രോളിംഗ് യൂണിറ്റ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകള്‍, അട്ടപ്പാടി മേഖലയില്‍ അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്പെഷല്‍ യൂണിറ്റ് എന്നിവയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്.

അബ്കാരി കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് വിളിച്ച് അറിയിക്കാം.

എക്‌സൈസ് ഡിവിഷന്‍ ഓഫീസ് പാലക്കാട് : 0491-2505897,

അസി : എക്സൈസ് കമ്മീഷ്ണര്‍ പാലക്കാട് : 9496002869, 0491-2526277,

എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ : 9447178061,

ജില്ലാതല കണ്‍ട്രോള്‍ റൂം : 0491-2505897,

സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റ് ഒന്ന് – ഒറ്റപ്പാലം : 0466-2244488, 9400069616,

മണ്ണാര്‍ക്കാട് : 04924-225644, 9400069614,

സ്‌ട്രൈക്കിങ് ഫോഴ്സ് യൂണിറ്റ് രണ്ട് – പാലക്കാട് : 0491-2539260, 9400069430,

ചിറ്റൂര്‍ : 04923-222272, 9400069610,

ആലത്തൂര്‍ : 04922-222474, 9400069612,

ജനമൈത്രി എക്സൈസ് സ്‌ക്വാഡ് അട്ടപ്പാടി : 04924-254079,

എക്സൈസ് ചെക്ക് പോസ്റ്റ് വാളയാര്‍ : 9400069631, 0491-2862191

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7219/Excise-Special-Drive.html

Share
അഭിപ്രായം എഴുതാം