തെഹ്‌രികെ താലിബാനില്‍ നിന്ന് പിരിഞ്ഞ വിഭാഗങ്ങള്‍ തിരിച്ചെത്തി: ശ്ക്തിയാര്‍ജിച്ച് പാക് താലിബാന്‍ സംഘടന

ഇംസ്ലാമാബാദ്: പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രികെ താലിബാനില്‍ നിന്ന പിരിഞ്ഞ് പോയ വിഭാഗങ്ങള്‍ തിരിച്ചെത്തിയതായി വാര്‍ത്ത.
ഫസല്‍ സഈദ് ഹഖ്വാനി തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനില്‍നിന്നും പിരിഞ്ഞ് രൂപികരിച്ച തഹ്രികെ താലിബാന്‍ ഇസ്ലാമിയാണ് അവസാനമായി പിരിഞ്ഞ് പോയ വിഭാഗം. 2014 ല്‍ ടിപിപിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ ഉമര്‍ ഖാലിദ് ഖുറാസാനി രൂപീകരിച്ച ജമാഅത്ത് ഉല്‍ അഹ്റാര്‍ ആണ് മറ്റൊന്ന്.അഫ്ഗാനിസ്ഥാന്റെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയിലുള്ള ഹിസ്ബുള്‍ അഹ്റാറുമുണ്ട്.

ഈ സംഘടനകല്‍ ഒരുമിച്ചായിരുന്നപ്പോള്‍ പാകിസ്ഥാനില്‍ വന്‍ ആക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. അഫ്ഗാന്‍ താലിബാന് പുതിയ ലയനം ശക്തി നല്‍കുമെന്നാണ് കരുതുന്നത്. 2014ല്‍ പെഷവാര്‍ നഗരത്തിലെ ഒരു സൈനിക സ്‌കൂളിന് നേരെ നടത്തിയ ആക്രമണത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടതാണ് രാജ്യത്ത് താലിബാന്‍ നടത്തിയ ആക്രമണത്തില്‍ ഏറ്റവും ദാരുണമായിരുന്നത്.

Share
അഭിപ്രായം എഴുതാം