എനിക്ക് ഗോഡ്ഫാദറില്ല. പരാജയത്തിന് പിന്നില്‍ ഇതൊക്കെയാണ് സീമ. ജി. നായര്‍

കൊച്ചി: സിനിമയില്‍ പ്രശസ്തരായ പല താരങ്ങളും ചുവടുറപ്പിച്ചത് ഒരു ഗോഡ്ഫാദറിന്റെ പിന്‍ബലത്തിലാണെന്ന് സീമ.ജി.നായര്‍.
സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലാത്തത് കൊണ്ടായിരിക്കണം ഞാന്‍ പിന്തള്ളപ്പെട്ടു പോയത്. കഴിവ് ഒന്നിനും ആധാരമല്ലെന്നും നടി ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.

മമ്മൂട്ടിയുടെ ക്രോണിക്കല്‍ ബാച്ചിലര്‍ എന്ന സിനിമയില്‍ ഏറെ പ്രതീക്ഷകളോടെയാണ് അഭിനയിച്ചത്. ശക്തമായ കഥാപാത്രമായിരുന്നു അത്.
ഇനി സീമയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വരില്ല എന്നായിരുന്നു സംവിധായകന്‍ സിദ്ദിഖ് പറഞ്ഞത്. ആ നല്ല വേഷം കിട്ടിയപ്പോഴാണ് സിനിമാ താരമായി തുടരാന്‍ തന്നെ തോന്നിത്തുടങ്ങിയത്. ഇതു പോലെയുള്ള നല്ല കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിന്നീട് മികച്ച വേഷങ്ങള്‍ കിട്ടുന്നതായാണ് അനുഭവം. പക്ഷേ സിനിമയില്‍ നല്ല വേഷങ്ങള്‍ നേടിയെടുക്കാനുള്ള തന്റേടം തനിക്കുണ്ടായില്ല.

തന്റെ തന്റേടമില്ലാത്ത പ്രകൃതമാണ് സിനിമയിലും ജീവിതത്തിലും നേരിട്ട തിരിച്ചടികള്‍ക്ക് കാരണം. തന്റേടത്തോടെ പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ തന്നെ പകുതി പരാജയങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. ചെറിയ പെണ്‍കുട്ടികള്‍ പോലും പല സന്ദര്‍ഭങ്ങളിലും തന്റേടത്തോടെ പ്രതികരിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കഴിവില്ലാത്തവര്‍ ഉയരങ്ങളില്‍ എത്തിച്ചേരുന്നത് കാണുമ്പോള്‍ വിഷമം തോന്നാറുണ്ട്. താന്‍ എവിടെയുമെത്തിയില്ലല്ലോ എന്ന് ചിലരൊക്കെ സങ്കടപ്പെടുത്താറുമുണ്ട്.എങ്കിലും തനിക്കു വിധിച്ചത് ലഭിക്കുമെന്ന വിശ്വാസത്തിലാണ് സീമ ജി നായര്‍

Share
അഭിപ്രായം എഴുതാം