കൊച്ചി: ഷെയ്ന്‍ നിഗം നായകനാകുന്ന വെയിലിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോർജാണ് നിര്‍മാണ്. രചനയും സംവിധാനവും നവാഗതനായ ശരത്ത് നിർവഹിക്കും. നടന്‍ ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.ഷൂട്ടിങ്ങിനിടെ ഷെയ്ന്‍ മുടി മുറിച്ചത് വിവാദത്തിലായിരുന്നു.
ഫാമിലി ഇമോഷണല്‍ ഡ്രാമയാകും ചിത്രം എന്ന് സൂചിപ്പിക്കുന്നതാണ് ട്രെയ്‌ലർ
ഷാസ് മുഹമ്മദ് ഛായാഗ്രഹണവും പ്രദീപ് കുമാര്‍ സംഗീതവും ഒരുക്കിയിരിക്കുന്നു. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ് . ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം ജൂണിലാണ് വെയിലിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.