2017ലെ മലേഷ്യന്‍ തഹ്‌ഫീസ്‌ സ്‌കൂളിലെ തീപിടുത്തം കൊലപാതകമെന്ന്

‌കുലാലംപൂര്‍: 2017 ല്‍ മലേഷ്യയിലെ തഹ്‌ഫീസ്‌ ഖുറാന്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തിന്‍റെ പിന്നില്‍ 16 കാരനായ കുട്ടിയാണെന്ന്‌ വ്യക്തമായി. കുറ്റക്കാരനെന്ന് കണ്ടെത്തിയ വിദ്യാര്‍ത്ഥി ജയിലിലായതായി ദേശീയ വാര്‍ത്താ ഏജന്‍സിയായ ബെര്‍ണാമ റിപ്പോര്‍ട്ടുചെയ്യുന്നു.

തീപിടുത്തത്തില്‍ 21 ആണ്‍കുട്ടികളും രണ്ട്‌ അദ്ധ്യാപകരും മരണപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന്‌ മലേഷ്യയിലെ സ്വകാര്യ സ്‌കൂളുകളിലെ സുരക്ഷ കര്‍ശനമാക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നിരുന്നു. 16 കാരന്‍ കുറ്റക്കാരനെന്ന്‌ കണ്ടെത്തിയിരുന്നെങ്കിലും ഇയാള്‍ക്കെതിരെ വധ ശിക്ഷ വിധിച്ചിട്ടില്ല . കുറ്റകൃത്യം നടക്കുമ്പോള്‍ പ്രതി പ്രായപൂര്‍ത്തിയായിട്ടില്ലാത്ത ആളായിരുന്നുവെന്ന്‌ ഹൈക്കോടതി ജഡ്‌ജി അസ്‌മാന്‍ അബ്ദുളള പറഞ്ഞു. ഇതേകാരണത്താല്‍ പ്രതിയെ പറ്റിയുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യവാനായിരിക്കുന്നിടത്തോളം കാലം പ്രതിയെ ജയിലിലടക്കുമെന്ന്‌ ജഡ്ജി വിധി പ്രസ്‌താവനയില്‍ വ്യക്ത മാക്കിയതായി ബെര്‍ണാമ റിപ്പോര്‍ട്ടുചെയ്യുന്നു.

സ്‌കൂളിന്‍റെ ഡോര്‍മിറ്ററിയുടെ ഒറ്റവാതിലില്‍ തീപിടിച്ചു വെന്നും ജനാലയുടെ മെറ്റല്‍ ബാറുകളില്‍ കുടുങ്ങി കിടന്ന ആണ്‍കുട്ടികളാണ് അപകടത്തില്‍ പെട്ടതെന്നുമായിരുന്നു അക്കാലത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍

Share
അഭിപ്രായം എഴുതാം