ശക്തിയേറിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി


മലേഷ്യ:   ഇപ്പോഴുളളതിനേക്കാള്‍ 10 മടങ്ങ് ശക്തികൂടിയ കൊറോണാ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയതായി മലേഷ്യന്‍ ആരോഗ്യ വകുപ്പ് മേധാവി  നൂര്‍ഷിഹാം അബ്ദുള്ള . സോഷ്യല്‍ മീഡിയായിലൂടെ അബ്ദുളള നേരിട്ട് ഇക്കാര്യം വ്യക്തമാക്കി യിട്ടുണ്ട്.

 ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുചെയ്ത 45 കേസുക ളില്‍ മൂന്നു കേസുകളിലാണ് പുതിയ  കൊറോണാ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.  രോഗത്തിന്‍റെ തീവ്രതയുടെ കാര്യത്തില്‍ മാത്രമല്ല  പടര്‍ന്ന്  പിടിക്കുന്നതിന്‍റെ വേഗതയും വര്‍ദ്ധിപ്പിക്കാന്‍ പുതിയ വൈറസിനാവുമെന്ന്  പ്രമുഖ സാംക്രമിക രോഗ വിദഗ്ദനും യുഎസിലെ വൈറ്റ്ഹൗസ് കൊറോണാ ടാസ്ക് ഫോഴ്സ്  അംഗ വുമായ ഡോക്ടര്‍ ആന്‍റണി ഫൗച്ചി ചൂണ്ടിക്കാട്ടി. ജനങ്ങള്‍ കൂടുതല്‍ ജാഗരൂകരാകണമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

ഇന്ത്യയില്‍ നിന്ന് മലേഷ്യയില്‍ എത്തിയ ഒരാളില്‍ നിന്ന് കോവിഡ് പകര്‍ന്നു കിട്ടിയ സംഭവത്തില്‍  നിന്നാണ് പ്രധാനമായും പുതിയ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്  എന്നത്   ഇന്ത്യയെ  സംബന്ധിച്ചും നിര്‍ണ്ണായകമായേക്കാം.  എന്നാല്‍ ശാസ്ത്രീയമായി എത്തരത്തിലാണ്   വൈറസിന് മാറ്റം സംഭവിക്കുന്നത് , എന്തെല്ലാം ഘടകങ്ങളാണ്  ഇതില്‍ പങ്ക് വഹിക്കുന്നത് എന്നു തുടങ്ങിയ വശങ്ങള്‍ പരിശോധിച്ചശേഷം മാത്രമേ കൂടുതല്‍ വിശദാംശങ്ങള്‍  ചൂണ്ടിക്കാണിക്കാനാവൂ. ഫിലിപ്പ്യന്‍സില്‍ നിന്ന് വന്ന സംഘത്തില്‍ പെട്ട ഒരാളിലും പുതിയ വൈറസിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. 

കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ ചെയിന്‍ ബ്രേക്ക് ചെയ്ത് നിര്‍ത്തുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന വാക്സിനോ പരീക്ഷണ ഘട്ടത്തിലിരിക്കുന്ന വാക്സിനു കള്‍ക്കോ   പുതിയ വൈറസിനെ തടുക്കാനാവില്ലെന്ന വാദവും ശക്തമാകുന്നുണ്ട്. ഇത്തരത്തില്‍ മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന  വൈറസ് വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാമെന്നും അഭിപ്രയങ്ങള്‍ ഉയരുന്നുണ്ട്.

Share
അഭിപ്രായം എഴുതാം