കൊച്ചി: വിവാഹ നിശ്ചയ വീഡിയോയിൽ മിന്നിത്തിളങ്ങി നടി മിയ. സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയത്. ജിനിയാണ് വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. സെപ്തംബറിലായിരിക്കും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.
കോട്ടയം സ്വദേശിയായ അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ. ജൂൺ 1ന് അശ്വിന്റെ വീട്ടിൽ വച്ചാണ് നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.അശ്വിൻ്റെ വീട്ടിലേക്ക് സ്വയം കാറോടിച്ചു പോകുന്ന മിയ വീഡിയോയിലെ കൗതുകമാണ്.