പത്തനംത്തിട്ട: വിദേശ ഭാഷകള്‍ ഓണ്‍ലൈനായി പഠിക്കാന്‍ സര്‍ക്കാര്‍ നൈപുണ്യ പരിശീലന കേന്ദ്രമായ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് അവസരമൊരുക്കുന്നു. ഗോഥെ സെന്ററുമായി ചേര്‍ന്ന് ജര്‍മന്‍ കോഴ്സും, അലുമിനി സൊസൈറ്റി ഓഫ് ആയാട്ട്സുമായി ചേര്‍ന്ന് ജാപ്പനീസും, അല്ലൈന്‍സ് ഫ്രാന്‍കോയിസുമായി ചേര്‍ന്ന് നടത്തുന്ന ഫ്രഞ്ച് കോഴ്സും ആഴ്ചയിലുടനീളമോ വാരാന്ത്യങ്ങളിലായോ പഠിക്കാന്‍ അവസരം. കോഴ്സില്‍ ഉടനടി ചേരുവാന്‍ www.skillparkkerala.in എന്നാ അസാപ് വെബ്സൈറ്റിലൂടെ ആഗസ്റ്റ് 21ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് 9495999633, 9495999687, 9495999631, 9495999738 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.