കൊച്ചി : കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായ കേരളത്തിലെ ഏറ്റവും വലിയ വിമാനാപകടം സിനിമയാകുന്നു. ‘കാലിക്കറ്റ് എക്സ്പ്രസ്’ എന്നു പേരിട്ട സിനിമ സംവിധാനം ചെയ്യുന്നത് മായ ആണ്. മജീദ് മാറഞ്ചേരിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തില്‍ അണിനിരക്കും. കൂടാതെ നൂറില്‍പരം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
രാജ്യത്തിനെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ കരിപ്പൂര്‍ വിമാനപകടം. മലപ്പുറത്തെ ജനങ്ങളുടെയും അധികൃതരുടെയും സംയോജിതമായ രക്ഷാപ്രവർത്തനമാണ് മരണസംഖ്യ കുറച്ചത്.
ഈ അപകടവും കോവിഡ് പോലും വകവെക്കാതെയുള്ള രക്ഷാദൗത്യവുമെല്ലാം സിനിമയിൽ അതേപടി ചിത്രീകരിക്കും. 2021 ജനുവരിയില്‍ ഷൂട്ട് ആരംഭിക്കും. ഓഗസ്റ്റ് ആദ്യ വാരത്തില്‍ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. ടേക്ക് ഓഫ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.