ബംഗളൂരു സംഘര്‍ഷം: പ്രതികളില്‍ നിന്ന് നഷ്ടം ഈടാക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: ഫെയ്‌സ്ബുക് പോസ്റ്റിനെ തുടര്‍ന്ന് ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തില്‍ പൊതുമുതല്‍ നശിച്ചതിലുണ്ടായ നഷ്ടം പ്രതികളില്‍ നിന്ന് തന്നെ ഈടാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍.

പൊതു, സ്വകാര്യ മുതലുകളുടെ നഷ്ടം അക്രമികളില്‍ നിന്നു തന്നെ ഈടാക്കും. ഇതിന്റെ ഭാഗമായി കലാപം നടന്ന മേഖലകളില്‍ എന്തൊക്കെ നാശനഷ്ടങ്ങള്‍ സംഭവിച്ചു എന്ന് വിലയിരുത്തുന്നതിനായി ക്ലയിം കമ്മിഷണറെ നിയമിക്കാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി യെദ്യൂരപ്പ് അറിയിച്ചു.

അക്രമികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ കര്‍ണാടക സര്‍ക്കാര്‍. ആവശ്യമെങ്കില്‍ ഗുണ്ടാ ആക്ട് നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓഗസ്റ്റ് 11ന് നടന്ന സംഘര്‍ഷത്തില്‍ നാലു പേര്‍ മരിക്കുകയും 66 പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം തുടരന്വേഷണവും നടത്തും.

കേസുകള്‍ വേഗം തീര്‍പ്പാക്കുന്നതിനു വേണ്ടി മൂന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍മാരുടെ സംഘത്തെ നിയമിക്കും. ആവശ്യമെങ്കില്‍ ഗുണ്ടാ ആക്ടും കൊണ്ടുവരും.

കെജി ഹള്ളി, ഡിജെ ഹള്ളി അക്രമസംഭവങ്ങളില്‍ പങ്കാളികളായവര്‍ക്കെതിരെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി നടപടി സ്വീകരിക്കുമെന്നുംം അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

Share
അഭിപ്രായം എഴുതാം