തൃശൂര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക വിപണന കേന്ദ്രം

തൃശൂര്‍ : കുന്നംകുളത്ത് കര്‍ഷകര്‍ക്ക് ആശ്വാസമായി കാര്‍ഷിക വിപണന കേന്ദ്രം. കുന്നംകുളം കൃഷിഭവന്‍, ആര്‍ത്താറ്റ് കൃഷി ഭവന്‍ പരിധിയിലുള്ള കര്‍ഷകര്‍ക്ക് വിപണന കേന്ദ്രത്തിലൂടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാം. ആഗസ്റ്റ് 27 ന് വിപണന കേന്ദ്രത്തില്‍ ആദ്യത്തെ ആഴ്ചച്ചന്ത ആരംഭിക്കും. മേഖലയിലെ കര്‍ഷകരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ ഇവിടെ നിന്നു നേരിട്ടു വാങ്ങാം. ഇതോടൊപ്പം ഓണച്ചന്തയും ആരംഭിക്കും. നഗരസഭ ചെയര്‍മാന്‍, സി ഡി എസ് ചെയര്‍ പേഴ്‌സന്‍ എന്നിവര്‍ കണ്‍വീനറായ കമ്മറ്റിയാണ് കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. പ്രദേശത്തെ കര്‍ഷകരുടെ ക്ലസ്റ്റര്‍ രൂപീകരിച്ചാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുക. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവരും കമ്മിറ്റിയിലുണ്ട്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7193/Agricultural-Marketing-Center-for-the-relief-of-farmers.html

Share
അഭിപ്രായം എഴുതാം