ബഹ്റൈന്‍ : ആഞ്ചു മലയാളികളെ താമസസ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ടെത്തി. രണ്ടുപേർ മരണമടഞ്ഞു. തൃശൂർ, ചെന്ത്രാപാനി വെളമ്പത്ത് അശോകൻ്റ മകൻ രജീബ് (39), വെളബത്ത് സരസൻ്റെ മകൻ ജിൽസു (31) എന്നിവരാണ് മരിച്ചത്. അബോധാവസ്ഥയിലായ ഇവരുടെ മറ്റ് മൂന്ന് സുഹൃത്തുക്കൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികത്സയിലാണ്. 15-08-2020 ശനിയാഴ്ച രാവിലെയാണ് സംഭവം.
റിഫ പ്രവിശ്യയിലെ ഹാജി യാത്ത് ന്യൂ സൺ ലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്ന് പേർ. ഇവരുടെ സുഹൃത്തുക്കളാണ് മറ്റ് രണ്ട് പേർ. ശനിയാഴ്ച ഇവരുടെ വർക്ക് ഷോപ്പ് തുറക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഗാരേജിനോട് ചേർന്ന താമസസ്ഥലത്ത് അഞ്ച് പേരെയും അബോധാവസ്ഥയിൽ കണ്ടത്.
പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രണ്ട് പേർ മരിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണമാരംഭിച്ചു.
മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ ശ്രമം ആരംഭിച്ചു.
ബഹ്റിൽ താമസസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ രണ്ട് മലയാളികൾ മരിച്ചു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ