മകന്‍ അച്ഛനെ അടിച്ചുകൊന്നു

ആല്‍വാര്‍: അച്ഛനെ മകന്‍ അടിച്ചുകൊന്നു. 60 വയസുകാരനായ രാംസിംഗ് യാദവാണ് കൊല്ലപ്പെട്ടത്. തന്‍റെ ഭാര്യയുമായി അച്ഛനുളള അവിഹിതബന്ധം മനസിലാക്കിയ മകന്‍ പ്രതീപ് യാദവ് ആണ് കൊല നടത്തിയത്. രാജസ്ഥാനിലെ ആല്‍വാറിലാണ് സംഭവം . വീടിന്‍റെ ടെറസില്‍ ഉറങ്ങുകയായിരുന്ന രാംസിംഗിനെ ഇലക്ട്രിക്ക് പോസ്റ്റുകളില്‍ ഉപയോഗിക്കുന്ന ഡിസ്‌ക്ക് കൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.

കൊലപാതകത്തിന് ഒരുദിവസം മുമ്പ് ഭാര്യയും അച്ഛനും തമ്മിലുളള അവിഹിത ബന്ധം ശ്രദ്ധയില്‍ പെട്ട പ്രതീപ് അച്ഛനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലക്കുശേഷം തലമുണ്ഡനം ചെയ്ത് അച്ഛന്‍റെ തര്‍പ്പണ ക്രിയകളും പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ഗ്രാമത്തിലേക്ക് രക്ഷപെടാന്‍ തുടങ്ങുമ്പോഴാണ്‌ പൊലീസ് പിടിയലായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →