ന്യൂയോര്‍ക്ക് : മലയാളി നഴ്‌സ് മെറിന്‍ ജോയി അമേരിക്കയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്ക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. 2010 ജൂലൈ 20നാണ് മെറിന്‍ കൊല്ലപ്പെട്ടത്. രാത്രി ഡ്യുട്ടികഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ പാര്‍ക്കിംഗിലെത്തിയ മെറിനെ ഭര്‍ത്താവ് ഫിലിപ്പ് കുത്തി വീഴ്‌ത്തുകയായിരുന്നു. നിലത്തുവീണ മെറിന്‍റെ ദേഹത്തുകൂടി വാഹനം ഓടിച്ചുകയറ്റുകയും ചെയ്‌തു.
പ്രതി കരുതിക്കൂട്ടി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയ കൊലപാതകമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കി. ഒന്നാം ഡിഗ്രി കൊലക്കുറ്റം ഗ്രാന്‍റ് ജൂറി സാധൂകരിച്ചാല്‍ പ്രതി ഫിലിപ്പ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷനും കോടതിയില്‍ ആവശ്യപെട്ടു.
ഫിലിപ്പ് മാത്യു ബ്രൊവാണ്ട് കൗണ്ടി ജയിലിലാണ് കഴിയുന്നത്. കൊല്ലപെട്ട മെറിന്‍ പിറവം സ്വദേശിയാണ്. വിവാഹ ശേഷം 2016 ലാണ് അമേരിക്കയിലേക്ക് പോയത്