തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ 13-08-2020, വ്യാഴാഴ്ച നാല് പേരെ കൂടി എൻ ഐ എ അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് അൻവർ ടി എം, മലപ്പുറം സ്വദേശി കുഞ്ഞുമോൻ എന്നു വിളിക്കുന്ന ഹംജദ് അബ്ദു സലാം, കോഴിക്കോട് സ്വദേശി സംജു ടി.എം, മലപ്പുറം സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്.
കസ്റ്റഡിയിൽ ഇരുന്ന ജലാൽ, ഷാഫി, സൈതലവി, അബു പി ടി എന്നിവരെ ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരം അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. 14-08-2020, വെള്ളിയാഴ്ച കോഴിക്കോടും മലപ്പുറത്തും ആയി ഇവരുടെ ആറു വീടുകളിൽ നടത്തിയ തിരച്ചിലിൽ പല ഡിജിറ്റൽ ഉപകരണങ്ങളും തെളിവുകളും പിടിച്ചെടുത്തു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് 20 അറസ്റ്റുകളാണ് എൻ ഐ എ നടത്തിയത്. അന്വേഷണം തുടരുന്നു.