ന്യൂഡല്‍ഹി.: രണ്ടര മാസം പ്രായമുള്ള പെണ്‍കുട്ടി നാലുതവണ വില്‍പ്പനക്കിരയായി. ഡല്‍ഹിയില്‍ ഹൌജ് കാജിയിലാണ് സംഭവം. വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട 4 പേരെ പോലീസ് അറസ്റ്റുചെയ്തു. 40,000 രൂപക്കായിരുന്നു ആദ്യ കച്ചവടം. സ്വന്തം അച്ഛനാണ് കുട്ടിയെ ആദ്യം വില്‍പ്പന നടത്തിയത്. ഇയാളുടെ മൂന്നാമത്തെ കുട്ടിയാണിത്. തുടര്‍ന്ന് നാലുതവണയാണ് കുട്ടി പലര്‍ക്കായി വില്‍ക്കപ്പെട്ടത്. ഇടനിലക്കാര്‍ വഴിയായിരുന്നു കച്ചവടം.
ഡല്‍ഹി വനിതാ കമ്മീഷന്റെ പ്രാദേശിക തലത്തിലുളള വിഭാഗമായ മഹിളാ പഞ്ചായത്ത് നല്ർകിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തി അമ്മയെ ഏല്‍പിച്ചു. ആദ്യത്തെ രണ്ടു കുട്ടികളും വികലാംഗരാണെന്നും അവരുടെ ചികിത്സയ്ക്കാണ് കുട്ടിയെ അച്ഛന്‍ വിറ്റതെന്നും കുട്ടിയുടെ അമ്മ വനിതാ കമ്മീഷനോട് പറഞ്ഞു.
വനിതാ കമ്മീഷന്‍ കുട്ടിയുടെ അച്ഛനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ മനീഷ എന്ന സ്ത്രീയ്ക്ക് വിറ്റതായി മനസിലാക്കിയത്. അയാള്‍ക്ക് വേറെ രണ്ടു കുട്ടികളുണ്ടെന്നും അതുകൊണ്ടാണ് മൂന്നാമത്തെ പെണ്‍കുട്ടിയെ വില്‍ക്കാന്‍ തീരുമാനിച്ചതെന്നും പോലീസിനു മുമ്പില്‍ കുറ്റസമ്മതം നടത്തി. മനീഷ ഈ കുട്ടിയെ സഞ്ജയ് മിത്തല്‍ എന്നയാള്‍ക്ക് 80000 രൂപയ്ക്ക് വിറ്റു. മിത്തല്‍ അയല്‍വാസിയായ മഞ്ജു, ദീപ എന്നീ സ്ത്രീകള്‍ വഴിയാണ് പൈസ കൈമാറ്റം ചെയ്തത്. കുട്ടിയുടെഅച്ഛനേയും മഞ്ജു. സഞ്ജയ് മിത്തല്‍ എന്നിവരേയും അറസ്റ്റു ചെയ്തു. ദീപയെ തിരയുന്നു.
നാലുതവണ കുട്ടിയെ പലര്‍ക്കായി വില്‍പ്പന നടത്തിയതായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്‍ സ്വാതി മണിവാല്‍ പറഞ്ഞു. വന്‍മനുഷ്യക്കടത്ത് റാക്കറ്റാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അവരെക്കുറിച്ച് അന്വേഷണം നടത്തി ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടു ണ്ടെന്നും മണിവാല്‍ പറഞ്ഞു.