കാസര്‍ഗോഡ്: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍കേരള സര്‍ക്കാറിന്റെ സുഭിക്ഷ പദ്ധതിയുടെ ഭാഗമായി 2020 ജൂണ്‍ 18ന് ആരംഭിച്ച കൃഷിയുടെ ആദ്യ വിളവെടുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഇന്‍ചാര്‍ജ് പ്രൊഫ. (ഡോ.) കെ. സി. ബൈജു ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. എസ്.ശാരദ, പഞ്ചായത്ത് മെമ്പറന്മാരായ ശ്രീ കുമാരന്‍, ശ്രീമതിഇന്ദിര, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. രാധാകൃഷ്ണന്‍ നായര്‍, പരീക്ഷാ കണ്‍ട്രേളര്‍ ഡോ .എം. മുരളീധരന്‍ നമ്പ്യാര്‍, പ്ലാന്റ് സയന്‍സ് വിഭാഗം മേധാവി. ഡോ. എ. അരുണ്‍കുമാര്‍, പെരിയ കൃഷി ഓഫിസര്‍ ശ്രീ പ്രമോദ്, സര്‍വ്വകലാശാലയുടെ പ്ലാന്റ് സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും പ്രസ്തുത പദ്ധതിയുടെ നോഡല്‍ ഓഫീസറുമായ ഡോ. ജാസ്മിന്‍ എം. ഷാ എന്നിവര്‍ചടങ്ങില്‍ പങ്കെടുത്തു.
സര്‍വ്വകലാശാലയുടെ അഞ്ച് ഏക്കര്‍ ഭൂമിയാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന്റെയും പുല്ലൂര്‍-പെരിയ പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ മേല്‍നോട്ടം സര്‍വ്വകലാശാല പ്ലാന്റ് സയന്‍സ് വകുപ്പിനാണ്. വഴുതന, വെണ്ട, പച്ചമുളക് എന്നിവയുടെ വിളവെടുപ്പാണ് ഉദ്ഘാടനവേളയില്‍ നടത്തിയത്. പദ്ധതിയുടെ ഭാഗമായി ചോളം, കൂവരക്, മരച്ചീനി, മധുരക്കിഴങ്ങ്, നേന്ത്രവാഴ, വെള്ളരി, മുരിങ്ങ, മത്തന്‍, പാവക്ക, പയര്‍ തുടങ്ങിയവയും കൃഷി ചെയ്തുവരുന്നുണ്ട്.