സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്ന സുരേഷിനും സെയ്തലവി ക്കും കോടതി ജാമ്യം നിഷേധിച്ചു

കൊച്ചി: സ്വർണ്ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യം നിഷേധിച്ചു.

നിലവിലുള്ള സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ല എന്ന് കോടതി പറഞ്ഞു. നിരവധി പേർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് അവിടെ നിന്നാണ് സ്വർണം കടത്തിക്കൊണ്ടിരിക്കുന്നത്.

രാജ്യാന്തര തലങ്ങളിൽ ഉന്നത ബന്ധമുള്ള ഉള്ള ഇവർക്ക് വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന് ആവശ്യം.

സഞ്ജു ഉൾപ്പെടെ മറ്റു മൂന്നു പേരുടെ ജാമ്യാപേക്ഷ പതിനേഴാം തീയതി പരിഗണിക്കാം എന്നാണ് കോടതി നിലപാട് എടുത്തിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കാരണത്താൽ സ്വപ്നയുടെ ജാമ്യാപേക്ഷ എൻ ഐ എ കോടതിയും നേരത്തെ നിഷേധിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →