ന്യൂഡല്‍ഹി: വിദേശ കമ്പനികളുടെ സഹകരണത്തോടെ ആറ് അത്യാധുനിക അന്തർവാഹിനി കപ്പലുകൾ നിർമ്മിക്കുവാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 42,000 കോടി രൂപയാണ് മുതല്‍മുടക്ക്. ഇന്ത്യന്‍ സമുദ്ര മേഖലയിൽ ചൈനീസ് അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചു വരുന്ന സമയത്താണ് ഈ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. പ്രൊജക്റ്റ് 75 ഐ എന്ന് പേരിട്ടിരിക്കുന്ന അന്തർവാഹിനി നിർമ്മാണ പദ്ധതിക്ക് അടുത്തമാസം ടെൻഡർ ക്ഷണിക്കും.
പ്രതിരോധ വകുപ്പിന് കീഴിലുള്ള മസഗോൺ ഡോക്സ് ലിമിറ്റഡ്, സ്വകാര്യ കപ്പൽ നിർമ്മാതാവായ എല്ലാം ഡി എന്നീ കമ്പനികളാണ് രണ്ട് ക്ഷണിക്കുക. ടെൻഡർ ലഭിച്ചുകഴിഞ്ഞാൽ പ്രതിരോധമന്ത്രാലയം ഒരു പട്ടിക തയ്യാറാക്കും. അതിൽ തിരഞ്ഞെടുക്കുന്ന കമ്പനികളിൽനിന്ന് സാധനസാമഗ്രികൾ വാങ്ങാൻ ഉള്ള കരാറിൽ ഏർപ്പെടാം.
റഷ്യയിലെ റൂബിൻ ഡിസൈൻ ബ്യൂറോ, സ്പെയിനിലെ നവൻ തിയാ, ഫ്രാൻസിലെ ഡി സിഎൻഎസ് ദക്ഷിണകൊറിയയിലെ ദീവു , ജർമനിയിലെ തൈസൺക്രുപ്പ് മറൈൻ സിസ്റ്റം, എന്നിവയാണ് ആണ് പ്രതിരോധ മന്ത്രാലയം തയ്യാറാക്കിയ പട്ടികയിൽ ഉള്ളത്. നിലവിൽ സ്കോർപിൻ ക്ലാസ് അന്തർവാഹിനിയിൽ രണ്ടെണ്ണം ഒഴികെ ബാക്കിയെല്ലാം ഡീസൽ ഇലക്ട്രിക് അന്തർവാഹിനികൾ ആണ് . 2022ഓടെ 4 സ്കോർപിൻ ക്ലാസ് അന്തർവാഹിനികൾ കൂടി നാവികസേനയ്ക്ക് കൈമാറും.