ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ആരംഭിക്കും

കൊല്ലം : ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഡോക്‌സി വാഗണ്‍ ക്യാമ്പയിന്‍ ഇന്ന്(ആഗസ്റ്റ് 11) ആരംഭിക്കും. മഴക്കാലക്കെടുതിയില്‍ എലിപ്പനി നിയന്ത്രണത്തിനായാണ് ക്യാമ്പയിന്‍ നടത്തുന്നത്. ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളില്‍ എലിപ്പനി പ്രതിരോധത്തിനുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യും. ബോധവത്കരണ വാഹനപ്രചാരണ ക്യാമ്പയിന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഫഌഗ് ഓഫ് ചെയ്യും. ഗുളിക വിതരണം ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ നിര്‍വഹിക്കും. മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ കുടുംബാരോഗ്യ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും എല്ലാ ചൊവ്വാഴ്ച്ചകളിലും പ്രതിരോധ ഗുളിക വിതരണം ചെയ്യുന്നതിന് നിര്‍ദേശം നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. വെള്ളക്കെട്ടിലും മലിനജലം നിറഞ്ഞു നില്‍ക്കുന്ന സ്ഥലങ്ങളിലും ജോലിക്കിറങ്ങുന്നവര്‍ക്കും എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആഴ്ച്ചയിലൊരിക്കല്‍ ഗുളിക കഴിക്കണമെന്നും ഡി എം ഒ അറിയിച്ചു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/6945/Doxy-wagon-campaign.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →