മഹാരാഷ്ട്രയില്‍രണ്ടുതലയുളള പാമ്പിനെ കണ്ടെത്തി.

മുംബൈ: രണ്ട് തലയുളള പാമ്പിനെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഐഎഫ്എസ് കാരനായ സുശാന്ത നന്ദ ട്വിറ്ററിലൂടെ പങ്കുവച്ചതാണ് ഈ വിവരം. 11 സെന്റീമീറ്റര്‍ നീളവും 2 സെന്റീമീറ്റര്‍ വീതമുളള 2 തലകളുമുളള ഈ പാമ്പ് അണലി വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന് സുശാന്ത പറയുന്നു. ചേനത്തണ്ടന്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇന്ത്യയിലെ അപകടകാരികളായ നാല് പാമ്പിനങ്ങളില്‍ ഒന്നാണിത്.

ജനവാസ മേഖലകളിലാണ് ഈ ഇനത്തില്‍ പെട്ട പാമ്പിന്റെസാന്നിദ്ധ്യം കൂടുതല്‍ അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെഇതിന്റെ കടിയേറ്റ് ഇന്ത്യയില്‍ മരിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. പിടികൂടിയ പാമ്പിനെപരേലിലെ ഹാഫ്‌കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി. ഇതേ വര്‍ഗ്ഗത്തില്‍പെട്ടതും രണ്ടു തലകളുളളതുമായ പാമ്പിനെ കഴിഞ്ഞ വര്‍ഷവും ഈ പ്രദേശത്ത് കണ്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

ജനിതക അസാധാരണത മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നതെന്നും. അത്തരം പാമ്പുകളുടെ അതിജീവന നിരക്ക് വളരെ കുറവാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →