തിരുവനന്തപുരം: നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന്, കോവിഡ്ബാധിച്ച മരിച്ച സ്ത്രീയുടെ മൃതദേഹ സംസ്കാരം സ്വയം ഏറ്റെടുത്ത് നഗരസഭ ചെയ്ര്‍മാന്‍.
ആറ്റിംഗല്‍ നഗരസഭ ചെയര്‍മാന്‍ എം പ്രദീപ് ആണ് ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്. കോവിഡ് ബാധിച്ച്തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വച്ച് മരണപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ജൂഡി (68) യുടെ മൃതദേഹം സംസ്ക്കരിക്കുന്നതിന് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിപിഇ കിറ്റ് ധരിച്ച് ശവദാഹത്തിനുളള ചുമതല ചെയര്‍മാന്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. ആര്‍ഡിഒയുടെ ഉത്തരവിനെ തുടര്‍ന്ന് ആറ്റിംഗല്‍ നഗരസഭ ശ്മശാനത്തിലാണ് മൃതദേഹം സംസ്ക്കരിച്ചത്.
ആറ്റിംഗലില്‍ നിന്ന് 10 കിലോമീറ്റര്‍ ദൂരമുളള അഞ്ചുതെങ്ങില്‍ നിന്ന് മൃതദേഹം എത്തിച്ചപ്പോള്‍ നാട്ടുകാര്‍ ആംബുലന്‍സ് തടഞ്ഞ് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ എം പ്രദീപ്, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍ രാജു, ആറ്റിംഗല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡിപിന്‍ദാസ്, നഗരസഭാ സെക്രട്ടറി എസ് വിശ്വനാഥന്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നാട്ടുകാരോട് സംസാരിച്ച് രമ്യതയില്‍ എത്തിയെങ്കിലും സംസ്ക്കാര ചുമതലയേറ്റെടുക്കാന്‍ ജീവനക്കാര്‍ തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് ചെയര്‍മാന്‍ സംസ്കാരത്തിനുളള ചുമതലയേറ്റെടുത്തത്.
മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് ശരിയല്ലെന്നും മരിച്ച ഒരാളോട് ചെയ്യാവുന്ന ഏറ്റവും മാന്യമായ കര്‍മ്മം സംസ്ക്കരിക്കുക എന്നതാണെന്ന് ബോധ്യമുളളതുകൊണ്ടാണ് താന്‍ ഈ ചുമതല ഏറ്റെടുത്തതെന്നും ചെയര്‍മാന്‍ പറഞ്ഞു.