അത് പിതാവിന്റെ കവിതയല്ല; മാപ്പു ചോദിച്ച് ബച്ചന്‍

മുംബൈ: ട്വീറ്ററില്‍ സജീവ സാന്നിധ്യമാണ് ബിഗ് ബി എന്നറിയപ്പെടുന്ന അമിതാഭ് ബച്ചന്‍. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ട്വിറ്ററില്‍ ഒരു അമളി പറ്റി. അകേലേപന്‍ കാ പല്‍ പെഹ്ചാന്‍’ എന്ന കവിത കഴിഞ്ഞ ദിവസം അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ കവിത തന്റെ പിതാവും കവിയുമായ ഡോ. ഹരിവംശറായ് ബച്ചന്റെതാണെന്നാണ് അദ്ദേഹം എഴുതിയത്. എന്നാല്‍ അമളി പറ്റിയെന്നും പ്രസൂണ്‍ ജോഷി രചിച്ച കവിതയായിരുന്നു അതെന്നും വ്യക്തമാക്കി അദ്ദേഹം പിന്നീട് ട്വിറ്റില്‍ മാറ്റം വരുത്തി. തനിക്ക് അബദ്ധം പറ്റിയതാണെന്നും കവിത തന്റെ പിതാവിന്റേതല്ലെന്നും പ്രസൂണ്‍ ജോഷി രചിച്ചതാണെന്നും മാപ്പുനല്‍കണമെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു.

ഭാരതത്തിലെ പ്രശസ്തരായ കവികളിലൊരാളായ ഡോ. ഹരിവംശറായ് ബച്ചന്റെ കവിതകള്‍ അഗ്‌നീപത്, സില്‍സില തുടങ്ങിയ സിനിമകളിലും ഗാനങ്ങളായിട്ടുണ്ട്. ഭാഗ് മിഖ ബാഗ്, താരേ സമീന്‍ പര്‍, ഡല്‍ഹി 6 തുടങ്ങിയ സിനിമകളിലെ ഗാനങ്ങളിലൂടെ പ്രശസ്തനായ പ്രസൂണ്‍ ജോഷി സെന്റ്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ ചെയര്‍മാനുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →