ന്യൂ ഡല്‍ഹി: മാദ്ധ്യമ സ്വതന്ത്ര്യത്തിന്‍റെ ദുരുപയോഗം തടയാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. നാലാഴ്ച്ചക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസ്റ്റീസ് എസ്എ ബോബ്ഡേ അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. മാദ്ധ്യമ സ്വാത ന്ത്ര്യത്തിന്‍റെ ആനുകൂല്ല്യത്തില്‍ വ്യക്തികളേയും സമുദായ നേതാക്കളേയും, രാഷ്ട്രീയ നേതാക്കളേയും അപമാനിക്കുന്ന വിധത്തില്‍ മാദ്ധ്യമ വിചാരണ നടത്തുന്ന ഇലക്ട്രോണിക് മാദ്ധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
വാര്‍ത്താസംപ്രേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബ്രോഡ് കാസ്റ്റിംഗ് റഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ എന്ന ഒരു സ്വതന്ത്ര സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.