അമരാവതി: ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ കളിക്കുന്നതിനിടെ കാറില്‍ കുടുങ്ങിയ മൂന്ന് പെണ്‍കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ബാപ്പുലപ്പാട് മേഖലയിലെ റെമല്ലേ പ്രദേശത്താണ് സംഭവം നടന്നത്. ആറ് വയസുകാരികളായ സുഹാന പര്‍വീണ്‍, യാസ്മിന്‍, അഫ്സാന എന്നിവരാണ് മരിച്ചത്.
കാറില്‍ കളിക്കുന്നതിനിടയില്‍ കാറിന്റെ വാതിലുകള്‍ ലോക്ക് ആകുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ ശ്വാസം കിട്ടാതെ മരണപ്പെടുകയായിരുന്നു. സിന്റാക്സ് കമ്പനി തൊഴിലാളികളുടെ ക്വാര്‍ട്ടേഴ്സിലാണ് അപകടം നടന്നത്. ഒരു മണിക്കൂറോളം അന്വേഷിച്ച് നടന്ന മാതാപിതാക്കള്‍ കുട്ടികളെ കാറില്‍ കണ്ടെത്തുമ്പോഴെക്കും അബോധാവസ്ഥയിലായി കഴിഞ്ഞിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

