തിരുവനന്തപുരം : ട്രഷറി തട്ടിപ്പുകേസിലെ ബിജുലാലിനെ കയ്യിൽ നിന്ന് 74 ലക്ഷം രൂപ ഈടാക്കാനുള്ള ശ്രമം തുടങ്ങി. 74 രൂപ ലക്ഷം രൂപ ഉപയോഗിച്ച് സ്വർണ്ണo വാങ്ങുകയും സ്ഥലം വാങ്ങാൻ അഡ്വാൻസ് കൊടുക്കുകയും ചെയ്തു എന്നാണ് തെളിയുന്നത്. ഭൂമി വാങ്ങുന്നതിനായി 5.5 ലക്ഷം അഡ്വാൻസ് കൊടുത്തത് സഹോദരിക്കായിരുന്നു.
2019 ഡിസംബർ മുതൽ ബിജുലാൽ തട്ടിപ്പുകൾ നടത്താൻ ആരംഭിച്ചു. ഒരു ഇടപാടുകാരുടെ കയ്യിൽ നിന്ന് മൂവായിരം രൂപയുടെ ചെക്ക് വാങ്ങി ദുരുപയോഗം ചെയ്താണ് ആദ്യം തട്ടിപ്പ് നടത്തിയത്. ഈ തട്ടിപ്പ് പിടിക്കപ്പെട്ടില്ല. ഇതോടെ ആത്മവിശ്വാസം കൂടി . പിന്നീട് വീട് മുൻ സബ്ട്രഷറി ഓഫീസറുടെ യൂസർനെയിമും പാസ്‌വേർഡും കൈക്കലാക്കി. ഏപ്രിൽ മെയ് മാസങ്ങളിൽ 74 ലക്ഷം രൂപ പലതവണകളായി ട്രഷറിയിൽ നിന്നും അടിച്ചു മാറ്റി. ഇതും വിജയിച്ചപ്പോൾ 58 ലക്ഷം രൂപ ഒറ്റയടിക്ക് അക്കൗണ്ടിൽ നിന്നും മാറ്റി. ചെക്ക് ഉപയോഗിച്ചാണ് ബിജിലാൽ ഇതെല്ലാം ചെയ്തുകൊണ്ടിരുന്നത്.
എല്ലാ ചെക്കുകളിലും മേലധികാരികളുടെ ഒപ്പ് സ്വയം ഇട്ടു കൊടുക്കുകയായിരുന്നു. ജൂലൈ 27-ന് ആയിരുന്നു ഒടുവിലത്തെ തട്ടിപ്പ്. ജില്ലാകളക്ടറുടെ അക്കൗണ്ടിൽ നിന്ന് രണ്ടു കോടി രൂപ മാറ്റി. ഈ തിരിമറിയിൽ സോഫ്റ്റ്‌വെയറിൽ ഉണ്ടായിരുന്ന തെളിവ് നശിപ്പിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. അതോടെ ബിജുലാൽ കുരുക്കിൽ ആയി. അക്കൗണ്ട് മരവിപ്പിച്ചതിനാൽ പണം തിരിച്ചു പിടിക്കാനാകും എന്നാണ് അന്വേഷണ സംഘം പറയുന്നത്.