പഞ്ചാബിൽ വിഷമദ്യ ദുരന്തം; മരണം 86 ആയി.

പഞ്ചാബ്: പഞ്ചാബിലെ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ സംഖ്യ 86 ആയി ഉയർന്നു. തരന്താ‍രൻ ജില്ലയിൽ 63 പേരും അമൃത്സറിൽ 12 പേരും ഗുർദാസ്പൂർ 11 പേരും ആണ് മരണമടഞ്ഞത്. 7 എക്സൈസ് ഉദ്യോഗസ്ഥൻമാരെയും 6 ആറ് പോലീസുകാരെയും സസ്പെൻഡ് ചെയ്യുവാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടു. സസ്പെൻഷനിലായ ഉദ്യോഗസ്ഥന്മാരിൽ രണ്ട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാരെയും നാല് പോലീസ് സ്റ്റേഷൻ ചുമതലക്കാരും ഉൾപ്പെടുന്നു. വിഷമദ്യത്തിൻറെ ഉല്പാദനവും വിൽപനയും തടയുന്നതിൽ പോലീസും എക്സൈസ് വകുപ്പും പരാജയപ്പെടുന്നത് ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു. മരണമടഞ്ഞവരുടെ കുടുംബത്തിലെ രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

സംസ്ഥാന തലസ്ഥാനമായ അമൃതസര്‍, ബട്ടാല, തരന്താരണ്‍, ഗുര്‍ദാസ്പൂര്‍ എന്നിവിടങ്ങളിലാണ് നാടിനെ നടുക്കിയ മദ്യദുരന്തം സംഭവിച്ചത്. തരന്താരണിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 63 പേര്‍. മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. വിഷമദ്യ ദുരന്തത്തില്‍ മുഖ്യമന്ത്രി അമരീന്തര്‍സിംഗ് മജിസ്‌ട്രേറ്റ്തല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിഷമദ്യ ദുരന്തവുമായി ബന്ധപ്പെട്ട എട്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു. ബല്‍വീര്‍ കൗര്‍ എന്ന സ്ത്രീയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം