കേന്ദ്രത്തിന്‍റെ വിദ്യാഭ്യാസ നയം സ്വാഗതം ചെയ്യുന്നെന്ന് പിജെ ജോസഫ്

തൊടുപുഴ. വിദ്യാഭ്യാസനയം ഉടച്ചുവാര്‍ക്കുന്നതിനുളള കേന്ദ്രസര്‍ക്കാരിന്‍റെ ദേശീയ നയം പൂര്‍ണ്ണമായി സ്വാഗതം ചയ്യുന്നുവെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയ്ര്‍മാനും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി.ജെ ജോസഫ്.എംഎല്‍എ.   ഈ പരിഷ്ക്കാരത്തിന് നേതൃത്വം നല്‍കിയത്  ഡോ.കസ്തൂരി രംഗനായതിനാല്‍ തന്നെ വിദ്യാഭ്യാസ മേഖലക്ക് അടുക്കും ചിട്ടയും വരുമെന്നും പിജെ ജോസഫ് പറഞ്ഞു.

എന്നാല്‍ സംസ്ഥാനങ്ങളുടെ മുഴുവന്‍ അധികാരവും കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കുന്നത് ശരിയല്ലെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ചചെയ്തുവേണം തീരുമാനമെടുക്കാനെന്നും പിജെ ജോസഫ് അഭിപ്രയപ്പെട്ടു.


Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →