റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ കായിക പുരസ്കാര നിർണയ സമിതിയിൽ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗിനെയും ഹോക്കിതാരം ഉൾപ്പെടുത്തി

August 1, 2020 - 2:31 pm

12 അംഗ സമിതിയെയാണ് കേന്ദ്ര കായിക മന്ത്രാലയം പുരസ്കാര നിർണയത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റിട്ടയേഡ് സുപ്രീം കോടതി ജഡ്ജി മുകുന്ദാകം ശർമയാണ് സമിതിയുടെ അധ്യക്ഷൻ.

പാരാലിമ്പിക് വെളളി മെഡൽ ജേതാവ് ദീപ മാലിക് , ബോക്സിംഗ് താരം വെങ്കടേശ്വരൻ ദേവരാജൻ, മുൻ ടേബിൾ ടെന്നീസ് താരം മൊണാലിസ ബറൂവ , സ്പോർട്സ് കമന്റേറ്റർ മനീഷ് ഭട്ടാവിയ, പത്രപ്രവർത്തകരായ അലോക് സിൻഹ ,നീരു ഭാട്ടിയ എന്നിവരും പുരസ്കാര നിർണയ സമിതിയിലുണ്ട്.

ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ജൻമദിനമായ ആഗസ്റ്റ് 29 നാണ് ദേശീയ കായിക പുരസ്കാരങ്ങൾ വിതരണം ചെയ്തു വരുന്നത്.
വിവിധ മേഖലകളിലെ പുരസ്കാര നിർണയത്തിന് ഒരൊറ്റ സമിതി എന്ന സമ്പ്രദായം നടപടികൾ ലളിതമാക്കാൻ സഹായമാകുന്നതായി കായിക മന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *